കോർക്ക്: അയർലൻഡ് പര്യടനം പ്രഖ്യാപിച്ച് സംഗീത ഇതിഹാസം ഗാർത്ത് ബ്രൂക്ക്സ്. അടുത്ത വർഷം 10 ദിവസത്തെ അയർലൻഡ് പര്യടനമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നിലവിലെ പ്രഖ്യാപനത്തിൽ ഡബ്ലിനിലെ പരിപാടിയെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലാണ് ഗാർത്ത് ബ്രൂക്സ് അയർലൻഡ് എത്തുന്നത്. ബെൽഫാസ്റ്റ്, ഗാൽവേ, കിൽക്കെന്നി, ലിമെറിക്ക്, കോർക്ക് എന്നിവിടങ്ങളിൽ അദ്ദേഹം രണ്ട് ഷോകൾ വീതം അവതരിപ്പിക്കും. ഈ മാസം 12 വ്യാഴാഴ്ച മുതൽ അദ്ദേഹത്തിന്റെ പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.
Discussion about this post

