ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇന്നും വരും ദിവസങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കനത്ത മഞ്ഞ് വീഴ്ചയും പ്രവചിക്കുന്നുണ്ട്. ഈ വാരം മുഴുവനായി അന്തരീക്ഷ താപനില കുറഞ്ഞ തോതിൽ തുടരും.
പകൽ വേളകളിൽ ശരാശരി താപനില ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക. നിലവിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം രാജ്യത്തുണ്ട്. അതിനാൽ സ്ഥിരതയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. മഴയും കാറ്റും മാറി നിൽക്കും. അടുത്ത വാരത്തോട് കൂടി ഉയർന്ന മർദ്ദത്തിന്റെ ശക്തി കുറയും. ഇത് മഴയുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്.
Discussion about this post

