ബെൽഫാസ്റ്റ്: ഡിയുപി നേതാവ് കാർല ലോക്ക്ഹാർട്ട് രാജിവച്ചു. ഗർവാഗി റോഡിലെ ഓറഞ്ച് ഓർഡറുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെ തുടർന്നാണ് രാജി. ഹൗസ് ഓഫ് കോമൺസിൽ സ്വതന്ത്ര യൂണിയനിസ്റ്റായി തുടരുമെന്ന് കാർല വ്യക്തമാക്കി.
ഇന്നലെ ആയിരുന്നു രാജി പ്രഖ്യാപനം. ഗർവാഗി റോഡിലെ പ്രദേശവാസികളുടെ പ്രതിഷേധത്തെ പിന്തുണച്ചെത്തി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിന്റെ തത് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ശക്തമായ നടപടികൾ വേണമെന്ന് കാർലയുൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ വിള്ളൽ രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് കാർല രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post

