ഡബ്ലിൻ: അന്തരിച്ച അത്ലറ്റ് സിയാര മജീന് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. ആരെയും അത്ഭുതപ്പെടുത്തുന്ന അത്ലറ്റ് ആയിരുന്നു മജീനെന്ന് കനോലി പറഞ്ഞു. അസാധാരണ കഴിവുകൊണ്ട് മാത്രമല്ല, മറ്റ് സവിശേഷതകൾ കൊണ്ടും മജിൻ വേറിട്ടുനിന്നുവെന്നും കനോലി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആയിരുന്നു അർബുദബാധിതയായ മജീന് ജീവൻ നഷ്ടമായത്.
ആരെയും അത്ഭുതപ്പെടുത്തുന്ന അത്ലറ്റ് ആയിരുന്നു മജീൻ. കഴിവുകൊണ്ട് മാത്രമല്ല, കരുത്തുകൊണ്ടും സ്ഥിരതകൊണ്ടും നിശ്ചയദാർഢ്യം കൊണ്ടുമെല്ലാം അവർ വേറിട്ടുനിന്നു. ഈ ഗുണങ്ങളെ ആളുകൾ ഏറെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. തന്റെ രോഗവിവരം കായികതാരം പങ്കുവച്ചത് മുതൽ ജനങ്ങൾ അവർക്കൊപ്പം നിൽക്കുകയും സ്നേഹം നൽകുകയും ചെയ്തു- കനോലി പറഞ്ഞു.

