ന്യൂഡൽഹി : 50,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന രാം ലീല മൈതാനിയിൽ പത്ത് ലക്ഷം പേരെ എത്തിച്ച് റാലി നടത്തുമെന്ന ഇൻഡിയ സഖ്യത്തിന്റെ വാദം പൊളിഞ്ഞു. കാലിക്കസേരകളുടെ അടക്കം ചിത്രങ്ങൾ ബിജെപി നേതാക്കൾ പുറത്ത് വിട്ടു. വെറുതെ റാലി നടത്തി രാഹുൽ സമയം പാഴാക്കുകയായിരുന്നുവെന്നാണ് എം പി സംബിത് പത്ര പറയുന്നത് .
12 ഏക്കറോളം വിസ്തൃതിയുള്ള രാം ലീല മൈതാനിയുടെ 40 ശതമാനത്തോളം ഭാഗം ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും ബിജെപി പറയുന്നു. ‘ 28,000 കസേരകളിൽ, ഏകദേശം 5,000 മുതൽ 7,000 വരെ കസേരകൾ ഒഴിഞ്ഞുകിടന്നു. 10 ലക്ഷം ആളുകൾ എന്ന കോൺഗ്രസിന്റെ അവകാശവാദത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ് ‘ എന്നാണ് സംബിത് പത്ര വാർത്താ സമ്മേളനത്തിൽ പറയുന്നത് .
ആ പത്ത് ലക്ഷം പേർ എവിടെയായിരുന്നു. വേണമെങ്കിൽ ആൾക്കൂട്ടം കാണിക്കാൻ നിങ്ങൾക്ക് ചിത്രങ്ങളിൽ കൃത്രിമം കാണിക്കാം . എന്നാൽ ഇതുകൊണ്ടുന്നും ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല. ഇത്രയധികം പാർട്ടികളെയും പതാകകളെയും ഒരുമിച്ച് കൊണ്ടുവന്നിട്ടും അവർക്ക് 10 ലക്ഷം ആളുകളെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല.
2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്നാണ് രാഹുൽ പറഞ്ഞത് . ആ തെരഞ്ഞെടുപ്പിൽ ഗ്യാനേഷ് കുമാറായിരുന്നില്ല ചുമതല വഹിച്ചിരുന്നത് . 2025 ലാണ് ഗ്യാനേഷ് കുമാർ എത്തുന്നത് . എന്നിട്ടും ഗ്യാനേഷിനെ പുറത്താക്കാനാണ് രാഹുൽ ശ്രമിക്കുന്നത് . 2024 ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെങ്കിൽ, രാഹുൽ ഗാന്ധിയും നിയമവിരുദ്ധനായ പ്രതിപക്ഷ നേതാവാണ്, അവരുറെ എല്ലാ എംപിമാരും നിയമവിരുദ്ധരാണ്. ഇത്തരമൊരു ആരോപണം അന്ന് എന്തുകൊണ്ട് ഉയർത്തിയില്ല. അന്ന് എന്തുകൊണ്ട് കേസ് കൊടുത്തില്ല. ഇന്നിപ്പോൾ രണ്ട വർഷത്തിനു ശേഷം രാം ലീല മൈതാനിയിൽ ഒത്തു ചേർന്ന് ഒരു തെരഞ്ഞെടുപ്പും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ രാഹുലിന് അധികാരമില്ല ‘ സംബിത് പത്ര പറഞ്ഞു.

