ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധസമരത്തിനായി ഇൻഡിയ സഖ്യത്തിലെ നേതാക്കൾ ഡൽഹി രാം ലീല മൈതാനത്ത് ഉടൻ എത്തും. കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം പാർട്ടി പതാകകളുമായി സ്ഥലത്ത് എത്തിയിട്ടുണ്ട്.
വോട്ടർ പട്ടികയി നീക്കം ചെയ്തവരുടെ പേരുകൾ രേഖപ്പെടുത്തിയ വമ്പൻ ബാനറുമായാണ് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത് . ഡൽഹിയിലെ രാംലീല മൈതാനത്തേക്ക് റാലിക്കായി കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന ബസിന്റെ ചിത്രം കോൺഗ്രസ് എംപി ശശി തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . . കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് തുറന്ന ബസുകളിലാണ് മാർച്ച് ആരംഭിക്കുന്ന സ്ഥലത്തേക്ക് നേതാക്കൾ എത്തുന്നത് .
അഖിലേഷ് യാദവ്, മമത ബാനർജി, തേജസ്വി യാദവ്, ഫാറൂഖ് അബ്ദുള്ള എന്നിവരും റാലിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം പാറ്റാ പാർട്ടി റാലിയിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ഇൻഡിയ സഖ്യം പറയുന്നതെങ്കിലും അത്രത്തോളം പേരെ ഉൾക്കൊള്ളാൻ രാം ലീല മൈതാനത്തിന് കഴിയില്ലെന്നതാണ് സത്യം.

