ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്കിടെ ഡബ്ലിൻ ഫയർ ബ്രിഗേഡിന് ലഭിച്ചത് ഈ ദശകത്തിലെ തന്നെ ഏറ്റവും കൂടുതൽ സഹായ അഭ്യർത്ഥനകൾ. അർദ്ധരാത്രി വരെ ഫയർ ബ്രിഗേഡിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള 558 കോളുകളാണ് ലഭിച്ചത്. ചീഫ് ഫയർ ഓഫീസർ ഗ്രെഗ് ഒ ഡ്വയറാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
2025 ൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ അപകടം ഉണ്ടായതുമായി ബന്ധപ്പെട്ട് 320 കോളുകളാണ് ഫയർഫോഴ്സിന് ലഭിച്ചത്. 2024 ൽ 494 കോളുകളും ലഭിച്ചു. ഈ ദശകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും അധികം കോളുകൾ ലഭിക്കുന്നതെന്ന് ഗ്രെഗ് അഭിപ്രായപ്പെട്ടു. ഡബ്ലിനിൽ 483 ആംബുലൻസ് കോളുകളും ഈസ്റ്റ് റീജിയൻ ഫയർഫോഴ്സിന് അടക്കം 338 കോളുകളും ആണ് ലഭിച്ചത്.
Discussion about this post

