ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പള കരാറിൽ ചർച്ചകൾ തുടരുന്നു. ഇന്നത്തോടെ 10ാം ദിവസത്തിലേയ്ക്കാണ് ചർച്ച കടന്നത്. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിലാണ് ചർച്ച. ട്രേഡ് യൂണിയൻ പ്രതിനിധികളും സർക്കാരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ജൂണിലാണ് പൊതുമേഖല ജീവനക്കാരുടെ ശമ്പള കരാർ അവസാനിച്ചത്. എന്നാൽ ഇതിൽ പിന്നീട് ചർച്ച നടത്തുകയോ പുതിയ കരാർ നടപ്പിലാക്കുകയോ ചെയ്തില്ല. ഇതോടെ മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ശമ്പള കരാറിൽ ചർച്ച ആരംഭിച്ചത്. വരും ദിവസങ്ങളിൽ ചർച്ചകൾ പൂർത്തിയാകുമെന്നാണ് കരുതുന്നത് എന്നും ഒരു കരാറിൽ ഇരുകൂട്ടരും എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഹാരിസിന്റെ പ്രതികരണം.

