ആൻഡ്രിം: ഗർവാഗി റോഡിലൂടെയുള്ള ഓറഞ്ച് ഓർഡർ പരേഡിന് അനുമതി നൽകിയ പരേഡ് കമ്മീഷന്റെ നടപടി തെറ്റാണെന്ന് വ്യക്തമാക്കി വടക്കൻ അയർലൻഡിലെ ജനങ്ങൾ. സർവ്വേയിൽ ഭൂരിഭാഗം പേരും കമ്മീഷന്റെ നടപടിയോട് എതിർപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. ഏകദേശം 30 വർഷത്തിന് ശേഷമാണ് മേഖല വഴി കടന്ന് പോകാൻ ഓറഞ്ച് ഓർഡറിന് പരേഡ് കമ്മീഷൻ അനുമചി നൽകിയത്.
മോർ ഇൻ കോമൺ നടത്തിയ സർവ്വേയിലാണ് ആളുകൾ എതിർപ്പ് പ്രകടമാക്കിയത്. വടക്കൻ അയർലൻഡ് സെക്രട്ടറി ക്രിസ് ബ്രയന്റ് ഇടപെട്ട് പരേഡ് നിരോധിച്ചത് ശരിയാണെന്നാണ് പകുതിയിലധികം പേരും അഭിപ്രായപ്പെടുന്നത്. ഏകദേശം 53 ശതമാനം പേർ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു.
Discussion about this post

