വിഘ്നേശ്വരന് നാളികേരമുടച്ച് തടസങ്ങൾ നീക്കിയാൽ ചെയ്യുന്ന കാര്യങ്ങൾ ശുഭമാകുമെന്നാണ് വിശ്വാസം . എറിഞ്ഞുടയ്ക്കുന്ന നാളീകേരം മുഴുവനായി ഉടഞ്ഞാൽ വിഘ്നങ്ങളില്ലാതെ കാര്യങ്ങൾ നടക്കുമെന്നും തിരിച്ചാണെങ്കിൽ വിഘ്നം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത് .വഴിപാട് മാത്രമല്ല ഈ നാളികേരമുടയ്ക്കലിൽ വേദാന്തതത്വവും അടങ്ങിയിട്ടുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്.
നാളീകേരത്തെ മനുഷ്യശരീരത്തോടാണ് ആചാര്യന്മാർ ഉപമിക്കുന്നത് , നാളീകേരചിരട്ടയെ മായയായും, അകത്തെ കാമ്പ് സത്യവുമായാണ് വേദാന്തത്തിൽ പറയുന്നത് . നാളീകേരം ഉടക്കുമ്പോൾ മായയെ ഉടച്ച് ഇല്ലാതെയാക്കി സത്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത് . ഇത്തരത്തിൽ ഭഗവാന് നാളീകേരം ഉടക്കുമ്പോൾ നമ്മൾ നമ്മളെ തന്നെ സമർപ്പിക്കുന്നു എന്നാണ് വിശ്വാസം. നാളികേരം ഉടയ്ക്കുമ്പോൾ മനുഷ്യന്റെ ഞാൻ എന്ന ഭാവം കൂടിയാണ് ഉടഞ്ഞുപോകുന്നത്.
അതിനാൽ തന്നെ നാളീകേരം ഒരിയ്ക്കൽ പൊട്ടിയില്ലെങ്കിൽ അത് തന്നെ എടുത്ത് വീണ്ടും ഉടയ്ക്കാൻ ശ്രമിക്കരുതെന്നാണ് വിശ്വാസം. മറ്റൊരു നാളീകേരം വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളീകേരം എറിഞ്ഞ് ഉടയ്ക്കാൻ ശക്തിയില്ലെന്ന് തോന്നിയാൽ വേറൊരു വ്യക്തിയെ കൊണ്ട് നാളീകേരം ഉടപ്പിക്കാം .
മംഗല്യതടസം മാറാൻ ഗുരുവായൂരിലെ വനഗണപതിയ്ക്കും, സന്താനഭാഗ്യത്തിന് മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിയ്ക്കും നാളീകേരം ഉടയ്ക്കാറുണ്ട്.

