ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് ഇടപാടുകളിൽ വൻ കുതിച്ച്ചട്ടം. ഈ വർഷം മൂന്നാം പാദത്തിൽ മോർട്ട്ഗേജ് ഇടപാടുകളിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2008 ന് ശേഷം ആദ്യമായിട്ടാണ് മൂന്നാം പാദത്തിൽ മോർട്ട്ഗേജ് ഇടപാടുകളുടെ എണ്ണം ഇത്രയേറെ വർധിക്കുന്നത്.
ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. ഈ വർഷം മൂന്നാംപാദത്തിൽ ആകെ 14,217 മോർട്ട്ഗേജുകൾ അനുവദിച്ചു. ഇവയുടെ ആകെ മൂല്യം എന്നത് 4.6 ബില്യൺ യൂറോയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മോർട്ട്ഗേജ് അംഗീകാരങ്ങൾ 13.1 ശതമാനം വർധിച്ചു. മൂല്യത്തിൽ 15.7 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.

