ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഇതേ തുടർന്ന് ഇന്ന് 11 കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് മണിയ്ക്ക് പ്രാബല്യത്തിൽവരുന്ന മുന്നറിയിപ്പ് അർദ്ധരാത്രിവരെ തുടരും.
കാർലോ, ക്ലെയർ, കോർക്ക്, ഡൊണഗൽ, ഗാൽവേ, കെറി, കിൽക്കെന്നി, മയോ, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. അതിശക്തമായ കാറ്റാണ് ഇവിടെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇതിന് പുറമേ മഴയും ലഭിക്കും. വാഹന യാത്രികരും പുറത്തിറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീരദേശങ്ങളിൽ കാറ്റിന്റെ തീവ്രത വർധിക്കും. അതിനാൽ തീരദേശവാസികളും കടലിൽ പോകുന്നവരും ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

