ഡബ്ലിൻ: ക്ലോണ്ടാൽക്കിൻ റീസ്ലൈക്ലിംഗ് സെന്ററിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ കഴിയാതെ ഗാർഡ. മൃതദേഹം തിരിച്ചറിയാൻ പൊതുജന സഹായം തേടി. ജീർണിച്ച നിലയിലാണ് മൃതദേഹം. ഇതാണ് ഗാർഡയെ പ്രതിസന്ധിയിലാഴ്ത്തിയത്.
20 നും 50 നും ഇടയിലാണ് മരിച്ചയാളുടെ പ്രായം. മെലിഞ്ഞ ശരീരവും വെളുത്ത നിറവുമാണ്. തവിട്ട് നിറത്തിലുള്ള മുടിയാണ് മരിച്ചയാൾക്ക്. ശരീരത്തിൽ പച്ചകുത്തലുകളില്ല. വെളുത്ത വരകളുള്ള നീല നിറത്തിലുള്ള അഡിഡാസിന്റെ വസ്ത്രമാണ് ധരിച്ചിരുന്നത്. വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

