ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം തേടി ഗാർഡ. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് ഗാർഡയുടെ നിർദ്ദേശം. നാല് ദിവസം മുൻപാണ് അലന്ന പ്രൈസ് എന്ന കൗമാരക്കാരിയെ കാണാതായത്. കുട്ടിയുടെ ആരോഗ്യനിലയിൽ ഗാർഡയ്ക്ക് അതിയായ ആശങ്കയുണ്ട്.
ഈ മാസം 20 നാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. ഡബ്ലിൻ 8 ഏരിയയിൽ എത്തിയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. കാണാതാകുമ്പോൾ കുട്ടി തവിട്ട് നിറത്തലുള്ള ലെഗ്ഗിംഗ്സും, ക്രോപ്പ് ടോപ്പുമാണ് ധരിച്ചിരുന്നത്. ചെറിയ കറുത്ത ബാക്ക്പാക്കും ധരിച്ചിരുന്നു. അഞ്ചടി രണ്ട് ഇഞ്ചാണ് കുട്ടിയുടെ ഉയരം. ഇടത്തരം ശരീരഘടനയും കുട്ടിയ്ക്കുണ്ട്

