ഡബ്ലിൻ: ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബില്ലിന് ഡെയ്ലിൽ അംഗീകാരം. നേരിയ ഭൂരിപക്ഷത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. സഭയിൽ 79 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 71 പേർ ബില്ലിനെ എതിർത്തു. അയർലൻഡിലെ സൈനികരെ വിദേശ ദൗത്യങ്ങൾക്കായി അയക്കുന്ന സംവിധാനമാണ് ട്രിപ്പിൾ ലോക്ക്.
ഇതിൽ 12 ലധികം സൈനികരെയാണ് ദൗത്യങ്ങൾക്കായി നിയോഗിക്കുക. എന്നാൽ ഇതിനായി യുഎന്നിന്റെ അനുമതി വേണം. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നിയമ നിർമ്മാണത്തിനുള്ള ബില്ലാണ് ഇപ്പോൾ ഡെയ്ൽ അംഗീകരിച്ചത്. ഡെയ്ലിൽ അംഗീകരിച്ച ബില്ല് അടുത്തതായി കമ്മിറ്റി തലത്തിലുള്ള വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് ബില്ല് നിയമമാക്കാനാണ് സർക്കാർ തീരുമാനം.

