ഡബ്ലിൻ: കുട്ടികൾക്കെതിരായ പീഡനവും ലൈംഗികാതിക്രമങ്ങളും തടയാൻ ദേശീയ തലത്തിൽ നയം രൂപീകരിക്കണമെന്ന് ആവശ്യം. പൊതുജനങ്ങളിൽ നാലിലൊരാൾ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈംഗികാതിക്രമം നേരിട്ട കുട്ടികളുടെ പിന്തുണയ്ക്കായി പ്രവർത്തിക്കുന്ന സംഘടനാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്.
കഴിഞ്ഞ വർഷം സൈക്കോതെറാപ്പിയ്ക്ക് വിധേയരായവരുടെ എണ്ണത്തിൽ 55 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് പുതിയ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2024 ൽ 2,200 കുട്ടികൾ ആയിരുന്നു സൈക്കോതെറാപ്പിയ്ക്ക് വിധേയരായത്. എന്നാൽ 2025 ൽ ഇത് 3,400 ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post

