കാർലോ: കൗണ്ടി കാർലോയിൽ ഇരപിടിയൻ പക്ഷിയായ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത നിലയിൽ. സമാന സംഭവങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസ് മുന്നറിയിപ്പ് നൽകി. പക്ഷിയ്ക്ക് എങ്ങനെയാണ് വിഷബാധയേറ്റത് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കാർബോഫ്യൂറാൻ എന്ന വിഷമാണ് ചത്ത റെഡ് കൈറ്റിന്റെ സാമ്പിളുകളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത്. അയർലൻഡിൽ നിരോധിക്കപ്പെട്ട കാർഷിക ഉത്പന്നമാണ് ഇത്. കൃഷിയ്ക്ക് ഉപയോഗിച്ചതിനെ തുടർന്ന് കാർബോഫ്യൂറാൻ പക്ഷിയുടെ ഉള്ളിൽ ചെന്നുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്നാണ് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

