ഡബ്ലിൻ: ഓസ്റ്റിൻ ചുഴലിക്കാറ്റിന് മുന്നോടിയായി അയർലൻഡിലെ രണ്ട് കൗണ്ടികളിൽ മഴ മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഡബ്ലിൻ, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. പുലർച്ചെ 1 മണി മുതൽ വാണിംഗ് നിലവിൽവന്നു. രാവിലെ എട്ട് മണിവരെ ഇത് തുടരും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതിശക്തമായ മഴയാണ് മേഖലകളിൽ പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ശക്തമായ മഴ വാഹന യാത്രികരുടെ കാഴ്ച മറച്ചേക്കാം. അതിനാൽ വേഗത കുറച്ച് വേണം ഈ അവസരത്തിൽ റോഡിലൂടെ കടന്ന് പോകാൻ. നാളെയാണ് ഓസ്റ്റിൻ ചുഴലിക്കാറ്റ് രാജ്യത്തെത്തുക എന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. നാളെയും വെള്ളിയാഴ്ചയും രാജ്യത്ത് മഴ തുടരും.

