ഡബ്ലിൻ: വടക്കൻ അയർലൻഡിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിട്ടു. 150 ഓളം സ്കൂളുകളുടെ പ്രവർത്തനങ്ങളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാനാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോർമോണ്ടിൽ മാധ്യമപ്രവർത്തകരോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 160 ഓളം സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചതായുള്ള റിപ്പോർട്ട് ഇന്ന് രാവിലെ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ശരിയത്ത് നിയമം കൊണ്ടുവരുമെന്നും സ്കൂളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി. അല്ലാഹു അക്ബറെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. ഇസ്ലാമിസ്റ്റുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

