ഡബ്ലിൻ: മോർട്ട്ഗേജ് പലിശനിരക്ക് കുറച്ച് അലീഡ് ഐറിഷ് ബാങ്ക്. നാല് വർഷത്തെ ഫിക്സ്ഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വലിയ സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് ഇത്.
കുറഞ്ഞത് 2,50,000 യൂറോവരെ മോർട്ട്ഗേജ് തുകയുള്ള ഉപഭോക്താക്കൾക്കാണ് പുതിയ പലിശനിരക്കുകൾ ബാധകമാകുക. ഈ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് രണ്ട് തവണ പലിശനിരക്ക് ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ എഐബി പലിശനിരക്കുകൾ ഉയർത്തുമോയെന്നായിരുന്നു ഉപഭോക്താക്കളുടെ ആശങ്ക.
Discussion about this post

