ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഷാങ്കിലിൽ നിർമ്മാണം പൂർത്തിയായ കോസ്റ്റ് റെന്റൽ വീടുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. അടുത്ത ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വീടുകൾക്കായി അധികൃതർക്ക് അപേക്ഷകൾ സമർപ്പിക്കാം. 328 കോസ്റ്റ് റെന്റൽ വീടുകളാണ് വിതരണത്തിനായി ഒരുങ്ങിയിരിക്കുന്നത്.
വുഡ്ബ്രൂക്ക് പദ്ധതിയുടെ ഭാഗമായുള്ള വീടുകളാണ് കൈമാറുന്നത്. ഒരു ബെഡ് റൂം, രണ്ട് ബെഡ് റൂം അപ്പാർട്ട്മെന്റുകൾ എന്നിവ വീടുകളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ രണ്ട് ബെഡ്റൂം ഡ്യൂപ്ലെക്സിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. സിംഗിൾ ബെഡ്റൂം വീടുൾക് 1,495 യൂറോ മുതലാണ് വാടക ആരംഭിക്കുന്നത്. രണ്ട് ബെഡ് റൂമോട് കൂടിയ വീടുകൾക്ക് 1,665 യൂറോയും ഡ്യൂപ്ലെക്സിന് 1,750 യൂറോയുമാണ് വാടകയായി നൽകേണ്ടിവരിക.

