ഡബ്ലിൻ: ഡബ്ലിനിൽ സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ കുട്ടികൾക്ക് അസ്വസ്ഥത. ഇതേ തുടർന്ന് 10 കുട്ടികളെയും മുതിർന്ന വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തൽക്കുളത്തിലെ വെള്ളത്തിൽ ക്ലോറിന്റെ അളവ് വർധിച്ചതാണ് അസ്വസ്ഥതയ്ക്ക് കാരണം ആയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവരുടെയും നില തൃപ്തികരമാണ്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ മൂന്നരയോടെയായിരുന്നു സംഭവം. 23 പേർക്ക് മറ്റ് അസ്വസ്ഥതകൾ ഉണ്ടായി. ഇവരെ വൈദ്യപരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. പ്രാഥമിക ചികിത്സ മാത്രമാണ് ഇവർക്ക് നൽകിയത്. ദലാറ്റ ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ക്ലേയ്റ്റൺ ലിഫി വാലിയിലാണ് സംഭവം ഉണ്ടായത്.
Discussion about this post

