ബെംഗളൂരു ; ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി.
വിമാനം ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. വിമാനം ജയ്പൂരിൽ ലാൻഡ് ചെയ്ത ശേഷം, പ്രത്യേക സ്ഥലത്തേക്ക് മാറ്റി. . സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് , ലോക്കൽ പോലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.
വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് അടുക്കുന്നതായി സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെയും (എടിസി) സുരക്ഷാ ഏജൻസികളെയും അറിയിക്കുകയും വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി യാത്രക്കാരുടെ ലഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി .

