ബാൻബ്രിഡ്ജ്: ബാൻബ്രിഡ്ജിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 21 വയസ്സുള്ള ജോഷ് മക്നെറ്റ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാവ്. ഇതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

