ക്ലെയർ: കൗണ്ടി ക്ലെയറിൽ വാനിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കിൽറഷിൽ ആയിരുന്നു സംഭവം. വാനിടിച്ച് സാരമായി പരിക്കേറ്റ സൈക്കിൾ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലേക്ക് മാറ്റി. ഇവിടെ ആയിരിക്കും പോസ്റ്റ്മോർട്ടം. സംഭവത്തിൽ വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

