ബെൽഫാസ്റ്റ്: യുകെ ട്രീ ഓഫ് ദി ഇയർ മത്സരത്തിൽ വിജയിച്ച് ന്യൂകാസിലിലെ ബെൻഡി ട്രീ. വുഡ്ലാൻഡ് ട്രസ്റ്റിന്റെ വാർഷിക മത്സരത്തിലാണ് ബെൻഡി ട്രീ കിരീടം ചൂടിയത്. വടക്കൻ അയർലൻഡിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വൃക്ഷം കൂടിയാണ് ഇത്.
ജൂലൈ മുതൽ സെപ്തംബർ വരെ മരത്തെ കണ്ടെത്താൻ വോട്ടെടുപ്പ് നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മരത്തെയാണ് യുകെ ട്രീ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. ആളുകൾ അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മരങ്ങൾക്കാണ് വോട്ടുകൾ നൽകിയത്. എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടന്ന ശക്തമായ മരങ്ങളെയാണ് ഇക്കുറി വോട്ടിംഗിനായി പട്ടികപ്പെടുത്തിയത്.
Discussion about this post

