ബെൽഫാസ്റ്റ്: കൊളറൈൻ പട്ടണത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് എടുത്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് റെയിൽവേ റോഡ് പ്രദേശത്ത് ആയിരുന്നു ആക്രമണം ഉണ്ടായത്. പിന്തുടർന്നെത്തിയ പ്രതി ഇവിടെവച്ച് ഇരയെ കുത്തുകയായിരുന്നു. ഇരയുടെ പരിക്കുകൾ സാരമുളളതാണ്. എന്നാൽ ജീവന് ഭീഷണിയുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. 31 കാരനാണ് പ്രതി. ഇയാളെ ഇന്ന് കൊളറൈൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Discussion about this post

