ഗാസ : തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് സൂചന . ടെൻ്റുകൾ, വീടുകൾ, വാഹനം എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം.
ഗാസയിലെങ്ങും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പട്ടത് . 57 പേർക്കു പരുക്കേറ്റു.അതേസമയം അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ഗാസ ആക്രമണം പൂർണമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് ഹമാസ്. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെ ദോഹ സമാധാനചർച്ച വഴിമുട്ടി.
ജോ ബൈഡൻ സ്ഥാനമൊഴിയും മുൻപേ വെടിനിർത്തൽ പ്രഖ്യാപനത്തിനായി യുഎസ് മുൻ കൈയ്യെടുത്താണ് ചർച്ച തുടരുന്നത് . 20 ന് മുൻപ് ബന്ദികളെ വിട്ടിട്ടില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി . ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ മുഴുവനായും മോചിപ്പിച്ചശേഷമേ സൈന്യം ഗാസയിൽനിന്നു പിൻവാങ്ങൂ എന്നാണ് ഇസ്രയേൽ നിലപാട്.