ഗാൽവേ: ഗാൽവേയിലെ കിഴക്കൻ മേഖലകളിലെ വനമേഖലയിൽ നിന്നും മരം മുറിയ്ക്കുന്നതിന് സ്റ്റേ. കമ്യൂണിറ്റി ഗ്രൂപ്പാണ് കോടതിയെ സമീപിച്ച് മരം മുറിയ്ക്കുന്നതിനെതിരെ അനുകൂല ഉത്തരവ് വാങ്ങിയത്. ഗാൽവേ സിറ്റി കൗൺസിൽ കൈകാര്യം ചെയ്യുന്ന സ്ഥലത്താണ് മരംമുറി.
33 ഹെക്ടർ സ്ഥലത്താണ് മരം മുറിയ്ക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നത്. ഇതിനെതിരെ ഫ്രണ്ട് ഓഫ് മെർലിൻ വുഡ് ഗ്രൂപ്പും അതിന്റെ സ്ഥാപകനുമായ കരോലിൻ സ്റ്റാൻലിയുമാണ് രംഗത്ത് എത്തിയത്. മരം മുറിയ്ക്കുന്ന പ്രവർത്തനങ്ങൾ തുടർന്നാൽ മേഖലയിലെ 46 ശതമാനം മരങ്ങൾ ഇല്ലാതാകും. ഇതേ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post

