ടെൽ അവീവ്: ദുബായ്-ടെൽ അവീവ് റൂട്ടിൽ സർവീസ് നടത്തിയ ‘ഫ്ലൈദുബായ്’ വിമാനം വെടിവച്ചിടാൻ ഇസ്രായേൽ അധികൃതർ ആലോചിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേൽ വ്യോമസേന ഉദ്യോഗസ്ഥർ കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
സാഹചര്യം വിലയിരുത്തുന്നതിനായി യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും കമാൻഡ് സെന്റർ സജ്ജമാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിശ്ചിത അകലത്തിനുള്ളിൽ വിമാനം എത്തിയിരുന്നെങ്കിൽ, സാഹചര്യം വിലയിരുത്താൻ ജോർദാൻ വ്യോമാതിർത്തിയിലേക്ക് ഇസ്രായേൽ യുദ്ധവിമാനങ്ങളെ അയക്കുമായിരുന്നു.
ഇസ്രായേൽ അധികൃതർ കോക്ക്പിറ്റ് പരിശോധിച്ച് സാഹചര്യം വിലയിരുത്തുമായിരുന്നു. വിമാനം ഭീഷണിയിലാണെന്ന് കണ്ടെത്തിയാൽ, അത് വെടിവച്ചിടാനുള്ള നിയമപരമായ അധികാരം ഇസ്രായേലിനുണ്ടായിരുന്നു. എന്നാൽ, അത്തരമൊരു തീരുമാനം പ്രധാനമന്ത്രിക്ക് മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ.
ഇസ്രായേലിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ യാത്രാവിമാനം ഇടിച്ചുകയറി വലിയ ദുരന്തമുണ്ടാകുന്നതിനേക്കാൾ നല്ലത് വിമാനം വെടിവച്ചിടുന്നതാണെന്ന് ഇസ്രായേൽ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.ഏകദേശം 150 ഇസ്രായേൽ പൗരന്മാരാണ് ആ ഫ്ലൈദുബായ് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ, സ്മിത് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തോടെ വൻ ദുരന്തം ഒഴിവായി.

