ഡബ്ലിൻ: ഊർജ്ജ വിലയ്ക്കൊപ്പം കുതിച്ച് അയർലഡിലെ പണപ്പെരുപ്പം. ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വിലകളിൽ 0.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇനിയും വിലകൾ ഉയർന്നേക്കാമെന്ന സൂചനയും സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നു.
ഊർജ്ജ വിലകൾ വർധിച്ചത് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ ഇടയാക്കി. സെപ്തംബർ മാസത്തിൽ ഊർജ്ജ വിലയിൽ 2.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 മാസത്തിനിടെ 15.3 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി സിഎസ്ഒ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 0.3 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നും സിഎസ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

