ഡബ്ലിൻ: അയർലൻഡിൽ ഫ്രീ ട്രാവൽ സ്കീം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകളാണ് പിടിച്ചെടുത്തത്. ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവച്ചത്. ഫ്രീ ട്രാവൽ പാസിൽ ആളുമാറി യാത്ര ചെയ്തതോടെയാണ് അധികൃതർ ഇവ പിടിച്ചെടുത്തത്.
2025 ജനുവരി മുതൽ 2026 ജൂൺവരെയുള്ള കാലയളവിൽ പിടിച്ചെടുത്ത പാസുകളിൽ 474 എണ്ണം ആൾമാറാട്ടത്തെ തുടർന്ന് പിടിച്ചെടുത്തവയാണ്. 377 പാസുകൾ ബ്ലോക്ക്ഡ് വിഭാഗത്തിൽ രേഖപ്പെടുത്തി. സൗജന്യ യാത്രയ്ക്ക് അർഹത നഷ്ടപ്പെട്ടവരുടെ അഞ്ച് പാസുകളും പിടിച്ചെടുത്തു.
Discussion about this post

