കോർക്ക്: കൗണ്ടി കോർക്കിൽ ഏഷ്യൻ ഹോർനെറ്റ് വിഭാഗത്തിൽപ്പെട്ട കടന്നലുകളുടെ കൂട് കണ്ടെത്തി. ഇന്നലെ നടത്തിയ തിരച്ചിലിലാണ് കൂട് കണ്ടെത്തിയത്. ഇതിൽ ധാരാളം തേനീച്ചകൾ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.
നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസിലെ സംരക്ഷണ റേഞ്ചർമാരാണ് കൂട് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മേഖലയിൽ കടന്നലുകളുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ ആയിരുന്നു തിരച്ചിൽ നടത്തിയത്. കടന്നലിന് പിന്നാലെ ചെറിയ ട്രാൻസ്മിറ്റർ ഘടിപ്പിച്ചിരുന്നു. ഇതോടെയാണ് കൂടിന്റെ സ്ഥാനം കണ്ടെത്തിയത്.
Discussion about this post

