ടൈറോൺ: കൗണ്ടി ടൈറോണിൽ കാർ പാർക്കിംഗിൽവച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ്. രണ്ട് പേർക്കാണ് കോടതി ശിക്ഷവിധിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു ഡംഗനണിലുള്ള ഭൂഗർഭ കാർ പാർക്കിൽ യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
20 വയസ്സ് പ്രായമുള്ള അൽസിനോ സോറസ്, ലൂയിസ് മാർട്ടിൻസ് ഡോസ് മരിയാനോ എന്നിവരാണ് കേസിലെ പ്രതികൾ. ഡങ്കനൻ ക്രൗൺ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ആറ് വർഷം തടവ് ശിക്ഷയാണ് ഇരുവർക്കും കോടതി വിധിച്ചത്. ഇതിന് പുറമേ എസ്ഒപിഒ നിയമവും ഇവർക്ക് ബാധകമാണെന്ന് കോടതി ഉത്തരവിട്ടു.
Discussion about this post

