ഡബ്ലിൻ: ലുവാസ് റെഡ്ലൈൻ സേവനങ്ങൾ പുന:സ്ഥാപിച്ചു. വൈദ്യുതി തകരാറിനെ തുടർന്നായിരുന്നു സർവ്വീസുകൾക്ക് തടസ്സം നേരിട്ടത്. ഇന്നലെ രാവിലെയോടെ പ്രശ്നം പരിഹരിച്ച് സേവനങ്ങൾ സാധാരണ നിലയിൽ ആക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അധികൃതർ ലുവാസ് സേവനങ്ങൾ പുന:സ്ഥാപിച്ച വിവരം അധികൃതർ പങ്കുവച്ചത്. വൈദ്യുതി തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ലുവാസ് റെഡ്ലൈൻ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എങ്കിലും കാലതാസമസം നേരിടാം. ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതർ പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post

