ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഇതോടെ, 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയിൽ 2828 രൂപയായും കോഴിക്കോട്ട് 2860.05 രൂപയായും തിരുവനന്തപുരത്ത് 2849 രൂപയായും മാറും. ഡൽഹിയിൽ വില 62.50 രൂപ വർധിച്ച് 2,810 രൂപയായി.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.05 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില കണക്കിലെടുത്ത് എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കാറുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ വർധനവ് ഹോട്ടലുകളും ചെറിയ ഭക്ഷണശാലകളും നടത്തുന്നവർക്ക് തിരിച്ചടിയാണ്.

