ഒഫാലി: കൗണ്ടി ഒഫാലിയിൽ ജോലിസ്ഥലത്ത് അപകടം. സംഭത്തിൽ അച്ഛനും മകളും മരിച്ചു. 50 വയസ്സുകാരനും 20 വയസ്സുകാരിയുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ബനഗറിലെ സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ ഗാർഡയും മറ്റ് അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി ഇരുവർക്കും ചികിത്സ നൽകുകയായിരുന്നു. എന്നാൽ ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം.
Discussion about this post

