ഡബ്ലിൻ: അയർലൻഡിൽ ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ശക്തമായ നടപടികളുമായി പോലീസ്. ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കും. ഭവന മന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതു വഴി ഭവന പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാമെന്നാണ് വിലയിരുത്തൽ.
വേക്കന്റ് പ്രോപ്പർട്ടി റിഫ്രബിഷ്മെന്റ് ഗ്രാന്റ് എന്നാണ് നിലവിലെ പദ്ധതിയുടെ പേര്. ഇതിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം. വീടുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനൊപ്പം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ ഉപയോഗത്തിൽ കൊണ്ടുവരികയും ലക്ഷ്യമാണ്. സാമ്പത്തിക സഹായം ഉയർത്തുന്നതുൾപ്പെടെ പദ്ധതിയുടെ വിപുലീകരണത്തിൽ ഉൾപ്പെടും.

