ഡബ്ലിൻ: ഫോക്സ്വാഗൻ, ഓഡി കാറുകൾ തിരിച്ച് വിളിച്ചു. വാഹനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അയർലൻഡിന് പുറമേ മറ്റ് രാജ്യങ്ങളിലും തിരിച്ചുവിളിച്ചുകൊണ്ട് കമ്പനികൾ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്റ്റിയറിംഗ് സംവിധാനത്തിലെ ബോൾട്ടിവന് തുരുമ്പ് പിടിച്ച് തകരാനുള്ള സാധ്യതയെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിച്ചത്. പ്രധാനമായും മൂന്ന് മോഡലുകളാണ് തിരിച്ച് വിളിച്ചത്. മൊത്തം 2.86 മില്യൺ വാഹനങ്ങൾ ആണ് തിരിച്ചുവിളിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബോൾട്ടിലെ തകരാർ സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് വലിയ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. ഇതിന് ഇതേ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

