ഡബ്ലിൻ: ഗർഭഛിദ്രത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് സമയം നീക്കം ചെയ്യണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഡബ്ലിൻ നഗരത്തിൽ മാർച്ച് നടത്തി. നൂറ് കണക്കിന് പേരാണ് മാർച്ചിൽ പങ്കെടുത്തത്. മൂന്ന് ദിവസമാണ് ഗർഭഛിദ്രത്തിനായി കാത്തിരിക്കേണ്ടത്.
ലെയ്ൻസ്റ്റർ ഹൗസിലേക്ക് ആയിരുന്നു മാർച്ച്. മൂന്ന് ദിവസത്തെ കാത്തിരിപ്പ് കാലയളവും ക്ലിനിക്കൽ ആവശ്യകതയും തമ്മിൽ ബന്ധമില്ലെന്ന് ക്യാമ്പയ്നിൽ പങ്കെടുത്തവർ വ്യക്തമാക്കി. അബോർൻ റൈറ്റ്സ് ക്യാമ്പെയ്നാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് 15 ന് നടന്ന ചോയ്സ് ഫോർ മാർച്ചിൽ സ്ത്രീകൾ ഗർഭഛിദ്രത്തിനായി നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് ഇവർ ഉയർത്തിക്കാട്ടിയിരുന്നു.
Discussion about this post

