ലൗത്ത്: ലൗത്തിൽ ഇ-ബൈക്കും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 വയസ്സുകാരിയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ജോൺ സ്ട്രീറ്റിൽവച്ച് സൈക്കിളും ഇ- ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. യുവതിയെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്നും ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തി.
Discussion about this post

