കെറി: കൗണ്ടി കെറിയിൽ യുവാവിന് നേരെ ആക്രമണം. 20 വയസ്സുള്ള യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ പരിക്കുകൾ ഗുരുതരമാണ്. കെറിയിലെ ലിസ്റ്റോവലിൽ ആയിരുന്നു സംഭവം.
ലിസ്റ്റോവൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് സംഭവം. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ തന്നെ ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ലിസ്റ്റോവലിലുള്ള ആൾക്ക് തന്നെയാണ് പരിക്കേറ്റത് എന്നാണ് വിവരം. രാത്രി 8.15 നും 9.15 നും ഇടയിലാണ് സംഭവം. ആളുകൾ തമ്മിലുള്ള വഴക്കിനിടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. യുവാവിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇവരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവിടെ നിന്നും കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

