കോർക്ക്: കോർക്കിലെ സിറോ മലബാർ സഭാ സമൂഹത്തിന് പുതിയ മാസ് സെന്റർ. കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളിയാണ് സമൂഹത്തിനായി അനുവദിച്ചിരിക്കുന്നത്. കോർക്ക് ആൻഡ് റോസ് രൂപതയുടെ കീഴിലുള്ള പള്ളിയാണ് ഇത്.
ഈ മാസം ഇരുപതിനായിരുന്നു പള്ളി കൈമാറിയതിന് പിന്നാലെ തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ഫാ. ജിൽസൺ കൊക്കണ്ടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ ആന്റണി തളികസ്ഥനം സഹ കാർമ്മികനായിട്ടായിരുന്നു ആദ്യ സമൂഹബലി നടന്നത്. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ആയിരത്തിൽപ്പരം വിശ്വാസികൾക്ക് ഈ പള്ളിയിൽ ഒരേസമയം തിരുകർമ്മങ്ങളിൽ പങ്കെടുക്കാം. നാളിതുവരെ സഭ ആരാധനയ്ക്കായി സെന്റ് ജോസഫ് ഇടവക ദേവാലയമാണ് കുർബാനയ്ക്കായി ഉപയോഗിച്ചിരുന്നത്.

