തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്ത് വിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് . സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കോടതിയിൽ സമർപ്പിച്ച രേഖയുടെ ഒരു ഭാഗമാണ് ഷോൺ പുറത്ത് വിട്ടത്. കർത്ത പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിലുള്ളതെന്നും ഷോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഇബ്രാഹിം കുഞ്ഞ്, കെ. മുരളീധരൻ, എംപി ഹിബി ഈഡൻ, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ , ബെന്നി, പാലോട് രവി, ജോണി നെല്ലൂര്‍, കെ.ആര്.ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, അന്തരിച്ച കോൺഗ്രസ് നേതാവ് ടി.എം. ജേക്കബ്, അൻവർ സാദത്ത് , പിണറായി വിജയന്, വി.എസ്.അച്യുതാനന്ദൻ , എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്, സി.കെ.ചന്ദ്രപ്പന്, എസ്.ശര്‍മ, എം.വി.ഗോവിന്ദന്, പി.രാജീവ് തുടങ്ങിയ പേരുകളാണ് ഡയറിയുടെ പേജിലുള്ളത്.
എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളിലെയും മുതിർന്ന നേതാക്കളുടെ പേരുകൾ രേഖയിലുള്ളതുകൊണ്ടാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാകാത്തതെന്ന് ഷോൺ ജോർജ് ആരോപിച്ചു.വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതന് തന്നെ നിര്‍ദേശിക്കുകയാണ്. ഇതോടെ എസ്ഐടി രൂപീകരണം അപ്രസക്തമായിരിക്കുകയാണ്. കേസ് സിബിഐക്കു വിടണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു

