ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യരംഗം സ്തംഭനാവസ്ഥയിലേക്ക്. അടുത്ത മാസം 14 മുതൽ ആരോഗ്യപ്രവർത്തകരുടെ സമരം ആരംഭിക്കുന്നതോടെയാണ് ആരോഗ്യമേഖലയിൽ പ്രതിസന്ധി ഉടലെടുക്കുക. 11,000 ലധികം ആരോഗ്യപ്രവർത്തകർ പണി മുടക്കിൽ പങ്കെടുക്കും. ട്രേഡ് യൂണിയനായ സിപ്ടുവിലെ അംഗങ്ങളാണ് പണി മുടക്കുന്നത്.
ഈ മാസം 30 ന് വർക്ക് ടു റൂൾ രീതിയിൽ സമരം സംഘടിപ്പിക്കും. ഇതിന് പിന്നാലെ സമവായമായില്ലെങ്കിലാണ് കർശനമായ സമരമുറകളിലേക്ക് ആരോഗ്യപ്രവർത്തകർ നീങ്ങുക. സിപ്ടുവിലെ അംഗങ്ങൾക്കൊപ്പം മറ്റ് സംഘടനകളിലെ ആരോഗ്യപ്രവർത്തകരും സമരത്തിന്റെ ഭാഗമായേക്കും. ശമ്പളകരാറുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

