കിൽഡെയർ: കൗണ്ടി കിൽഡെയറിൽ പുതിയ റോഡ്സൈഡ് സർവ്വീസ് ഏരിയ തുറക്കാൻ ആപ്പിൾഗ്രീൻ. എം7 ലെ ജംഗ്ഷൻ 9 ലെ നാസ് ബോളിന് സമീപമാണ് സേവനം ആരംഭിക്കുന്നത്. ഇതിനായി 15 മില്യൺ യൂറോ ചിലവഴിക്കും.
150 പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ കമ്പനി സൃഷ്ടിക്കുന്നുണ്ട്. തുടക്കത്തിൽ പോപ്പീസ്, ടാക്കോ ബെൽ ഔട്ട്ലെറ്റുകൾ, എം&എസ് ഫുഡ്, ക്രാഫ്റ്റഡ് കിച്ചൺ & ഡെലി, ബ്രേബേൺ കോഫി, ആപ്പിൾഗ്രീൻ ഫോർകോർട്ട്, കൺവീനിയൻസ് സ്റ്റോർ എന്നിവ ഉൾപ്പെടുത്തും. അയർലണ്ടിലെ ആദ്യത്തെ പോപ്പീസ് ഡ്രൈവ്-ത്രൂ ആയിരിക്കും ഇവിടുത്തെ പോപ്പീസ് ഔട്ട്ലെറ്റ്. വരും മാസങ്ങളിൽ പുതിയ നാസ് സൈറ്റിൽ അധിക ഡ്രൈവ്-ത്രൂ ബ്രാൻഡും തുറക്കുമെന്ന് ആപ്പിൾഗ്രീൻ അറിയിച്ചു.
Discussion about this post

