ഡബ്ലിൻ: അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിൽ വില കുതിച്ചുയരുന്നു. ഈ മാസം 1ാം തിയതി മുതൽ ഇതുവരെ ഓയിൽ വിലയിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 500 ലിറ്റർ ഹീറ്റിംഗ് ഓയിലിന്റെ വിലയിൽ രണ്ടാഴ്ച കൊണ്ട് 100 യൂറോയുടെ വർധനവ് ഉണ്ടായി.
ചീപ്പസ്റ്റ്ഓയിൽ.ഐഇയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 31 ന് ഹോം ഹീറ്റിംഗ് ഓയിൽ വില 500 ലിറ്ററിന് ശരാശരി 698 യൂറോ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് 795 യൂറോ എന്ന നിലയിലേക്ക് ഉയർന്നു. ഭാവിയിൽ ഇനിയും ഹോം ഹീറ്റിംഗ് ഓയിൽ വില ഉയരുമെന്നാണ് സൂചന.
Discussion about this post

