ഡബ്ലിൻ: കെറി ടിഡി മൈക്കൽ ഹീലി റേയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി. 51 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ക്ലോവർഹിൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് 51 കാരനെ കോടതിയിൽ ഹാജരാക്കിയത്.
രാഷ്ട്രീയ പ്രേരിത ആക്രമണമാണ് ഉണ്ടായത് എന്നാണ് കരുതുന്നത്. ആന്റണി ഫോളി എന്നാണ് ആക്രമിച്ച പ്രതിയുടെ പേര്. ഡബ്ലിൻ ജില്ലാ കോടതിയിലാണ് ഫോളിയെ ഹാജരാക്കിയത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷയായിരിക്കും ലഭിക്കുക. ബുധനാഴ്ച ലെയ്ൻസ്റ്റർ ഹൗസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കോർക്ക് സ്ട്രീറ്റിൽ വച്ചായിരുന്നു ആക്രമണം. ഗതാഗതക്കുരുക്കിനിടെ കാറിന്റെ ഗ്ലാസ് താഴ്ത്തി ഇരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഫോളി അടിയ്ക്കുകയായിരുന്നു.

