ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിച്ച കൗമാരക്കാർ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ കൂലോക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. ഇവിടെ നിന്നും മോഷ്ടിച്ച കാറുമായി കൗമാരക്കാർ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ചത്.
രണ്ട് പേരാണ് അറസ്റ്റിലായത്. വാഹനങ്ങൾ മോഷ്ടിക്കുകയും തെറ്റായ ദിശയിലൂടെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഇവിടെ വച്ച് താത്കാലിക ചെക്ക് പോസ്റ്റ് നിർമ്മിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാർ പോലീസ് നിർത്തുന്നതിന് മുൻപായി ഇവർ എം1, ആർ 132 എന്നിവിടങ്ങളിലൂടെയും കടന്ന് പോയി.

