ഡബ്ലിൻ: നീനാ കൈരളിയുടെ ഓണാഘോഷങ്ങൾക്ക് സമാപനം. മാസങ്ങൾക്ക് നീണ്ട് നിന്ന ആഘോഷപരിപാടികൾക്കാണ് കഴിഞ്ഞ ദിവസം സമാപനമായത്. വിവിധ കലാ – കായിക മത്സരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി.
നീന കൈരളിയിലെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിപാടികൾ നടത്തിയത്. ലേലം, റമ്മി തുടങ്ങിയ ആവേശോജ്ജ്വലമായ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. നീനാ ഒളിംപിക് അത്ലറ്റിക് സ്റ്റേഡിയത്തിൽവച്ച് ഓണക്കളികൾ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നീനാ കൈരളിയുടെ ആഘോഷങ്ങളെ വേറിട്ടതാക്കി.
Discussion about this post

